മണിപ്പൂരിൽ നിർമിച്ച പാലം തകർന്ന് ഒരാൾ മരിച്ചു

അപകടത്തിന് ശേഷം, നഗരവികസന മന്ത്രി വൈ ഖേംചന്ദ് എംഎൽഎ ഖുറൈജാം ലോകനൊപ്പം സ്ഥലം സന്ദർശിച്ചു. സാങ്കേതിക തകരാറുകൾ മൂലമാകാം പാലം തകർന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി ഖേംചന്ദ് പറഞ്ഞു.

author-image
Anagha Rajeev
New Update
manipur
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇംഫാൽ: മണിപ്പൂരിൽ പുതുതായി നിർമിച്ച പാലം തകർന്ന് ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെ ഇംഫാൽ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തിൽ നിന്ന് ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വിറക് കയറ്റി വരികയായിരുന്ന ട്രക്ക് ബെയ്ലി പാലത്തിലൂടെ കടക്കാൻ ശ്രമിക്കുമ്പോൾ പാലം തകർന്നു വീഴുകയായിരുന്നു.

അപകടസമയത്ത് ട്രക്കിൽ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. പാലം തകർന്നതിന് പിന്നാലെ മൂന്നുപേർ ചാടി. എന്നാൽ ട്രക്കിനുള്ളിൽ കുടുങ്ങിപ്പോയ ഇംഫാൽ വെസ്റ്റിലെ മയങ് ഇംഫാൽ ബെംഗൂൺ യാങ്ബി സ്വദേശിയായ എംഡി ബോർജാവോ (45) മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാംഗോയ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂർ ഫയർ സർവീസ് ടീമും നടത്തിയ തിരച്ചിലിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്.

പാലം തകർന്നതെഅപകടത്തിന് ശേഷം, നഗരവികസന മന്ത്രി വൈ ഖേംചന്ദ് എംഎൽഎ ഖുറൈജാം ലോകനൊപ്പം സ്ഥലം സന്ദർശിച്ചു. സാങ്കേതിക തകരാറുകൾ മൂലമാകാം ന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി ഖേംചന്ദ് പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഖേംചന്ദ് പറഞ്ഞു.  അതേസമയം, ഇതേ പാലം നേരത്തെയും രണ്ടുതവണ തകർന്നിരുന്നു. എന്നാൽ അന്നൊന്നും ആളപായമുണ്ടായിട്ടില്ല.

manipur bridge collapsed