മണിപ്പുരിൽ മുൻ എംഎൽഎയുടെ ഭാര്യ ബോംബ് പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടു

വീട്ടിൽ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് ബോംബ് ഉണ്ടായിരുന്നത് . ഇതറിയാതെ ചാരുബാല മാലിന്യം കത്തിച്ചതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റാർക്കും പരുക്കില്ല.

author-image
Vishnupriya
New Update
mj
Listen to this article
0.75x 1x 1.5x
00:00 / 00:00

മണിപ്പുർ:  സൈകുൾ മുൻ എംഎൽഎ യംതോങ് ഹവോകിപ്പിന്റെ ഭാര്യ ചാരുബാല ഹവോകിപ് (59) ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. കാങ്‌പോക്പിയിലെ യംതോങ്ങിന്റെ വസതിയിൽ വച്ച് ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം ഉണ്ടായത് .

വീട്ടിൽ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് ബോംബ് ഉണ്ടായിരുന്നത് . ഇതറിയാതെ ചാരുബാല മാലിന്യം കത്തിച്ചതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റാർക്കും പരുക്കില്ല. ഇതുവരെ സംഭവത്തിൽ ആരെയും അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല. ബോംബാക്രമണത്തിന് പിന്നിൽ കുടുംബ വഴക്കാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു.

bomb blast manippur