കൊൽക്കത്ത: രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രത്തൻ ടാറ്റയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് മമത പറഞ്ഞു.
രയോഗത്തിൽ ദുഃഖമുണ്ട്. മനുഷ്യസ്‌നേഹിയായിരുന്നു ടാറ്റയെന്നും ഇന്ത്യൻ വ്യവസായത്തിൻ്റെ മുൻനിരക്കാരനായിരുന്നു അദ്ദേഹമെന്നും മമത എക്സിൽ കുറിച്ചു.ത്തൻ ടാറ്റയുടെ വി
2008-ൽ ടാറ്റ മോട്ടോഴ്‌സ് പ്ലാൻ്റിനായി ബംഗാളിലെ സിങ്കൂരിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരേ മമത ബാനർജി നടത്തിയ പ്രക്ഷോഭം വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ബംഗാളിന്റെ രാഷ്ട്രീയ മാറ്റത്തിൽ വലിയ പങ്ക് വഹിച്ചത് ഈ പ്രക്ഷോഭമാണ്. ഇതോടെ ടാറ്റ സിംഗൂർ പദ്ധതി ഉപേക്ഷിച്ച് ഗുജറാത്തിലെ സാനന്ദിലേക്ക് മാറി. പ്ലാൻ്റ് ബംഗാളിൽ നിന്നും മാറ്റുന്നത് വേദനാജനകമായ നടപടിയാണെന്നായിരുന്നു അന്ന് ടാറ്റ പ്രതികരിച്ചത്.
ബുധനാഴ്ച രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം.