ബലാത്സംഗക്കൊലപാതകത്തിന് വധശിക്ഷ; ബിൽ അവതരിപ്പിച്ച് മമതാ സർക്കാർ, പിന്തുണയുമായി ബിജെപി

ബലാത്സംഗ കേസിൽ ഇര കൊല്ലപ്പെട്ടാൽ, പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. അതോടൊപ്പം ബലാത്സംഗം, കൂട്ടബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പരോളില്ലാതെ ജീവപര്യന്തം തടവും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

author-image
Vishnupriya
New Update
court
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊൽക്കത്ത: രാജ്യത്തെ സ്ത്രീസുരക്ഷ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024’ (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) ബംഗാൾ നിയമസഭയിൽ അവതരിപ്പിച്ച് മമതാ സർക്കാർ. ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിഷ്കരിച്ചുകൊണ്ടുള്ള നിയമമാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് പുതിയ ബിൽ. ബില്ലിനെ പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപിയും പിന്തുണയ്ക്കും.

നിയമസഭയിൽ ബില്ലിൻമേൽ 2 മണിക്കൂറോളം ചർച്ച നടക്കുമെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. ബലാത്സംഗ കേസിൽ ഇര കൊല്ലപ്പെട്ടാൽ, പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. അതോടൊപ്പം ബലാത്സംഗം, കൂട്ടബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പരോളില്ലാതെ ജീവപര്യന്തം തടവും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

West Bengal mamata banarjee