പ്രധാനമന്ത്രിയുമായി ബന്ധം സ്ഥാപിക്കാൻ മാലദ്വീപ്; പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിയ പരാമർശങ്ങൾ നടത്തിയ രണ്ട് ജൂനിയർ മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് മുയിസു ഇന്ത്യ സന്ദർശിക്കുമെന്ന് വ്യക്തമാക്കിയത്.

author-image
Anagha Rajeev
New Update
modi & moisu
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിലപാട് മാറ്റി. ഉടൻ തന്നെ അദേഹം ഇന്ത്യ സന്ദർശിക്കുമെന്ന് മുയിസുവിന്റെ ഓഫീസ് അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിയ പരാമർശങ്ങൾ നടത്തിയ രണ്ട് ജൂനിയർ മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് മുയിസു ഇന്ത്യ സന്ദർശിക്കുമെന്ന് വ്യക്തമാക്കിയത്. വിവാദ പരാമർശങ്ങളുടെ പേരിൽ രണ്ടു മന്ത്രിമാരേയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇവർ രാജി വെയ്ക്കുകയായിരുന്നു.

2023 നവംബറിൽ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിനു പിന്നാലെ മാലദ്വീപിലുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതോടെ രാജ്യങ്ങർ തമ്മിലുള്ള ബന്ധം മോശമായിരുന്നു. തുടർന്ന് മുഴുവൻ സൈനികരെയും പിൻവലിച്ച് ഇന്ത്യ സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.

ഇതിന് പിന്നാലെ മാലദ്വീപ് എം.പി.മാരടക്കം ഇന്ത്യക്കെതിരേ വൻ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രി മോദി ലക്ഷദ്വീപിൽ പോയി ഫോട്ടോ ഷൂട്ട് നടത്തി വിനോദ സഞ്ചാരികളെ ക്ഷണിച്ചതാണ് മാലിദ്വീപ് മന്ത്രിമാരെ ചൊടിപ്പിച്ചത്. തുടർന്ന് മോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഇവർ നടത്തിയിരുന്നു.

 

prime minister narendra modi Muhammad Muisu