ഭുജ്ബാലിനെ പിന്തുണച്ച്  സമതാ പരിഷത്

ഭുജ്ബാല്‍ നയിക്കുന്ന സമതാ പരിഷത് കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടയിലാണ് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും എന്‍.സി.പി ഭുജ്ബാലിനോട് പെരുമാറിയ രീതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു.

author-image
Prana
New Update
maha

Maharashtra minister to quit party

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാസിക്കില്‍ ഭുജ്ബാലിന് സീറ്റ് നിഷേധിച്ചതും ആ സീറ്റ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് നല്‍കിയതുമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി വിടാനുള്ള നീക്കത്തിന് പിന്നിലെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അതോടൊപ്പം വളരെ കുറഞ്ഞ വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുകയും സുനേത്ര തന്റെ മണ്ഡലത്തില്‍ ജയിച്ച് ലോക്സഭയിലെത്തിയതും അദ്ദേഹത്തിന് അതൃപ്തിയുണ്ടാക്കിയെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം തന്റെ എതിര്‍പ്പ് പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
ഭുജ്ബാല്‍ നയിക്കുന്ന സമതാ പരിഷത് കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടയിലാണ് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും എന്‍.സി.പി ഭുജ്ബാലിനോട് പെരുമാറിയ രീതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഭുജ്ബാലുമായി അടുപ്പമുള്ള മറ്റൊരു നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

 

Maharashtra minister