'മഹാരാഷ്ട്രയിൽ മതപരിവർത്തനവിരുദ്ധ നിയമം നടപ്പാക്കും' : അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. യുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Vishnupriya
New Update
Amit Shah

മുംബൈ: മഹാരാഷ്ട്രയിൽ മതപരിവർത്തനവിരുദ്ധ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. യുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ വ്യവസ്ഥകളുള്ള മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ  ബി.ജെ.പി. വാഗ്ദാനം ചെയ്തിട്ടുണ്ട്.

മഹാവികാസ് അഘാഡി (എം.വി.എ.) പ്രീണനരാഷ്ട്രീയമാണ് നടത്തുന്നത്. അവർ വോട്ടിനായി ദേശീയസുരക്ഷയെ ദുർബലപ്പെടുത്തുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി . മുസ്‌ലിം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ അടുത്തിടെ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

അത് ദളിതർ, ഗോത്രവർഗക്കാർ, മറ്റ് പിന്നാക്കവിഭാഗങ്ങൾ എന്നിവർക്ക് സംവരണനഷ്ടങ്ങളുണ്ടാക്കും. കാരണം, സംവരണത്തിന് 50 ശതമാനം പരിധിയുണ്ട്. ഏതുവർധനയും നിലവിലുള്ളവയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

amitshah maharashtra