മഹാരാഷ്ട്ര നിയമസഭ തെരെഞ്ഞെടുപ്പ് ; കോൺഗ്രസിന്റെ ചങ്കിടിപ്പ് കൂട്ടി അഖിലേഷ് യാദവ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി അഖിലേഷ് യാദവ് എത്തുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഇന്ത്യാ മുന്നണിയുടെ ചങ്കിടിപ്പ് കൂടി. ബിജെപിക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് രൂപീകരിച്ച ഇന്ത്യാ മുന്നണിയില്‍ അംഗമാണ് അഖിലേഷ്.

author-image
Rajesh T L
New Update
YADAV

അഖിലേഷ് യാദവ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി അഖിലേഷ് യാദവ് എത്തുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ  ഇന്ത്യാ മുന്നണിയുടെ ചങ്കിടിപ്പ് കൂടി. ബിജെപിക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് രൂപീകരിച്ച ഇന്ത്യാ മുന്നണിയില്‍ അംഗമാണ് അഖിലേഷ്. സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റാണ് അഖിലേഷ് യാദവ്. നിലവില്‍ ഇന്ത്യാ മുന്നണിക്കൊപ്പമാണെങ്കിലും മഹാരാഷ്ട്രയില്‍ അദ്ദേഹം എത്തുന്നതിന് പ്രത്യേക അജണ്ടയുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള  സമാജ്  വാദി  പാര്‍ട്ടി   ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയിരുന്നു. ഇതിനെ  മുന്‍  നിര്‍ത്തിയാണ്  അഖിലേഷ് യാദവിന്റെ  മഹാരാഷ്ട്രയിലേക്കുള്ള പര്യടനം. ഇന്ത്യാ മുന്നണിയില്‍ നിന്നുകൊണ്ടുതന്നെ സമാജ് വാദി പാര്‍ട്ടിക്കു വേണ്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ അത് കോണ്‍ഗ്രസിനെ ഏതുതരത്തില്‍ ബാധിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 

ഈമാസം 18 മുതലാണ് അഖിലേഷിന്റെ മഹാരാഷ്ട്രയിലെ പര്യടനം തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ മാലേഗാവില്‍ ഒരു പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും.  അതിനു  പിന്നാലെ   ഒക്ടോബര്‍ 19ന് അദ്ദേഹം ധൂലെയില്‍  വെച്ച് ഒരു  പരിപാടിയിലും അദ്ദേഹം  അഭിസംബോധന ചെയ്തു  സംസാരിക്കും.  ഇന്ത്യ സഖ്യത്തിന്റെ ഘടകകക്ഷി എന്ന നിലയില്‍, സമാജ്വാദി പാര്‍ട്ടി (എസ്പി) മഹാരാഷ്ട്രയില്‍

മഹാരാഷ്ട്ര   നിയമസഭയില്‍  നിലവില്‍   രണ്ട് എംഎല്‍എമാരാണ്  പാര്‍ട്ടിയിലുള്ളത്. ഇവരില്‍ അബു ആസ്മി ശിവാജി നഗറില്‍ നിന്നുള്ള എംഎല്‍എയും റയീസ് ഷെയ്ഖ് ഭിവണ്ടി ഈസ്റ്റില്‍ നിന്നുള്ള എംഎല്‍എയുമാണ്.  മഹാരാഷ്ട്രയില്‍ അഖിലേഷ് യാദവിന് മുസ്ലീം, ഉത്തരേന്ത്യന്‍ വോട്ടര്‍മാരെ ഇന്ത്യന്‍ അലയന്‍സ് അതായത് മഹാവികാസ് അഘാഡിക്ക് അനുകൂലമാക്കാന്‍ ഇന്ത്യാ അലയന്‍സിന്റെ വലിയ റാലികളും   യോഗങ്ങളും  നടത്തി  വോട്ടു  പിടിക്കാനുള്ള  പദ്ധതികളും  ഒരു  വശത്ത്    നടക്കുന്നത്.    എംവിഎയുടെ സീറ്റ് വിഭജനത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ശ്രമത്തിലാണ്   പാര്‍ട്ടി.  30 സീറ്റുകളുടെ വോട്ട് ബാങ്കാണെന്ന് സമാജ്വാദി പാര്‍ട്ടി അവകാശപ്പെട്ടു.  എംവിഎയില്‍ കൂടുതല്‍ സീറ്റുകള്‍ നേടണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം.  10-12 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെങ്കിലും എംവിഎയുടെ സീറ്റ് വിഭജനത്തില്‍ 3 മുതല്‍ 4 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്ന ചര്‍ച്ചകളും  നടക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുസ്ലീം വോട്ടുകള്‍ എം.വി.എയ്‌ക്കൊപ്പം നില നില്‍ക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്, എന്നാല്‍ ഹരിയാനയിലുണ്ടായ  അപ്രതീക്ഷിത  തിരിച്ചടികള്‍  ഉണ്ടാകാതിരിക്കാനും    ഭിന്നത തടയാനും  സമാജ്  വാദി  പാര്‍ട്ടി     എംവിഎയെ അനുകൂലിക്കുന്നതായും  സൂചനയുണ്ട്.

election maharashtra maharashtra news niyamasabha election