രാജസ്ഥാനില്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് മജിസ്‌ട്രേറ്റ് മരിച്ചു

സംഭവത്തില്‍ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. ജോധ്പൂരിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായി നിയമിതയായ പ്രിയങ്ക ബിഷ്‌ണോയി ഇന്നലെയാണ് മരിച്ചത്.

author-image
Prana
New Update
magistrate rajastan
Listen to this article
0.75x 1x 1.5x
00:00 / 00:00

രാജസ്ഥാനില്‍ ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. ജോധ്പൂരിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായി നിയമിതയായ പ്രിയങ്ക ബിഷ്‌ണോയി ഇന്നലെയാണ് മരിച്ചത്. ശസ്ത്രക്രിയ്ക്ക് ശേഷം ആശുപത്രിയില്‍ നീരിക്ഷണത്തില്‍ കഴിവെയാണ് മരണം സംഭവിച്ചത്.

ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജോധ്പൂര്‍ ആശുപത്രി ഉടമയ്ക്കും ഡോക്ടര്‍മാര്‍ക്കും എതിരെ പൊലീസ് കേസ് എടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ഈ മാസം ആദ്യം ജോധ്പൂരിലെ വസുന്ധര ആശുപത്രിയിലാണ് പ്രിയങ്കയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രിയങ്കയുടെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റിയെന്നും ബന്ധുക്കള്‍ പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ അനസ്‌തേഷ്യയുടെ അധിക ഡോസ് നല്‍കിയതിനെത്തുടര്‍ന്ന് പ്രിയങ്ക കോമയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

മജിസ്‌ട്രേറ്റിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ബിഷ്‌ണോയ് സമുദായ നേതാവ് ദേവേന്ദ്ര ബുദിയ ആരോപിച്ചു. ജോധ്പൂര്‍ ജില്ലാ കളക്ടര്‍ ഗൗരവ് അഗര്‍വാള്‍ അഞ്ചംഗ സംഘത്തെക്കൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ പ്രിയങ്കയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

rajastan surgery death