സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയ കേസിൽ ഗാനരചയിതാവ് അറസ്റ്റിൽ.

സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശമയച്ച ഗാനരചയിതാവിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു.ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ പേരിലാണ് സൽമാൻ ഖാനെതിരെ ഗാനരചയിതാവ് ഭീഷണി സന്ദേശമയച്ചത്.

author-image
Rajesh T L
New Update
THREAT

മുംബൈ: സൽമാൻ ഖാനെതിരെ  ഭീഷണി  സന്ദേശമയച്ച  ഗാനരചയിതാവിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു.ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ പേരിലാണ് സൽമാൻ ഖാനെതിരെ ഗാനരചയിതാവ്   ഭീഷണി സന്ദേശമയച്ചത്.നടൻ സൽമാൻ ഖാന് നേരത്തെയും ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നു.നവംബർ 7 ന് മുംബൈ ട്രാഫിക് പോലീസിൻ്റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിലാണ്  ഇയാൾ ബിഷ്‌ണോയ് സംഘത്തിലെ അംഗമാണെന്നു പറഞ്ഞു കൊണ്ട്  5 കോടി നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ കൊല്ലുമെന്ന് കാണിച്ച് ഒന്നിലധികം സന്ദേശങ്ങൾ അയച്ചത്.മെയിൻ സിക്കന്ദർ ഹുൻ എന്ന ഗാനത്തിൻ്റെ രചയിതാവിനെയും കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി.

റായ്ച്ചൂരിൽ നിന്നും വന്ന സന്ദേശങ്ങൾ ഏത്  നമ്പറിൽ നിന്നാണെന്നും മുംബൈ പോലീസിൻ്റെ ക്രൈംബ്രാഞ്ച് കണ്ടെത്തി.ഇതനുസരിച്ച് ഒരു സംഘത്തെ കർണാടകയിലേക്ക് അയച്ചതായും നമ്പറിന്റെ  ഉടമയായ വ്യങ്കടേഷ് നാരായണനെ ചോദ്യം ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.എന്നാൽ നാരായണൻ്റെ മൊബൈൽ ഫോണിൽ ഇൻ്റർനെറ്റ് സൗകര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് ഇയാളുടെ ഫോണിന് വാട്‌സ്ആപ്പ് ഇൻസ്റ്റാളേഷൻ ഒടിപി ലഭിച്ചതായും പോലീസ് കണ്ടെത്തി.

നവംബർ 3 ന് ഒരു അപരിചിതൻ  മാർക്കറ്റിൽ വച്ച് തന്നെ സമീപിച്ചു,വിളിക്കാൻ ഫോൺ തരാമോ എന്ന് ചോദിച്ചതായി നാരായണൻ പോലീസിനോട് പറഞ്ഞു. ഒടിപി ലഭിക്കുന്നതിന് നാരായണൻ്റെ മൊബൈൽ നമ്പർ ഉപയോഗിച്ച്  സ്വന്തം മൊബൈലിൽ വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം റായ്ച്ചൂരിനടുത്ത് മാനവി ഗ്രാമത്തിൽ വച്ച് പാഷയെ പിടികൂടുകയായിരുന്നു.

ഭീഷണിയിൽ പരാമർശിച്ചിരിക്കുന്ന മെയിൻ സിക്കന്ദർ ഹുൻ ഗാനത്തിൻ്റെ രചയിതാവാണ് ഇയാൾ , ഈ ഗാനം പ്രശസ്തമാകുന്നതിനു  വേണ്ടിയാണ്   ഭീഷണി സന്ദേശമയച്ചതെന്നും   ഉദ്യോഗസ്ഥൻ പറഞ്ഞു.പാഷയെ മുംബൈയിലെത്തിച്ച് കൂടുതൽ അന്വേഷണത്തിനായി വർളി പോലീസിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ മാസങ്ങളിൽ സൽമാൻ ഖാനെതിരെ നാല് ഭീഷണി സന്ദേശങ്ങളെങ്കിലും ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിൽ ലഭിച്ചിട്ടുണ്ട്.

lawrance bishnoy salmankhan