പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചു

ഇതോടെ രാജ്യതലസ്ഥാനത്തെ വിലയനുസരിച്ച് 1691.5 രൂപയുണ്ടായിരുന്ന വാണിജ്യ പാചകവാതകത്തിന് 1740 രൂപയായി ഉയർന്നു.

author-image
anumol ps
New Update
commercial cylinder

പ്രതീകാത്മക ചിത്രം 

 

 

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എൽപിജി സിലിണ്ടറിന് 48.50 രൂപയാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചിട്ടുള്ളത്. ഇതോടെ രാജ്യതലസ്ഥാനത്തെ വിലയനുസരിച്ച് 1691.5 രൂപയുണ്ടായിരുന്ന വാണിജ്യ പാചകവാതകത്തിന് 1740 രൂപയായി ഉയർന്നു.

വാണിജ്യ ആവശ്യങ്ങൾക്കുള്ള അഞ്ച് കിലോ ഗ്രാം വരുന്ന എൽപിജി സിലിണ്ടറിന് 12 രൂപയും വർധനവുണ്ട്. വിലയിലെ മാറ്റം തിങ്കളാഴ്ച അർധരാത്രിയോടെ തന്നെ നിലവിൽ വന്നു. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ മാസവും വില ഉയർത്തിയിരുന്നു. 39 രൂപയായിരുന്നു അന്ന് വർധിപ്പിച്ചത്.

അതേസമയം, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന്റെ വില ഉയർത്തിയിട്ടില്ല.

 

LPG cylinder