കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരിൽ വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് മരിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് ടി.എം.സി-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയത്.
സംഘർഷത്തിനിടെ ടി.എം.സിയുടെ പ്രാദേശിക നേതാവായ ശൈഖ് മൊയ്ബുൾ(42)മരിച്ചത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. മരണത്തിന് കാരണം ബി.ജെ.പിയാണെന്ന് ടി.എം.സി പ്രവർത്തകർ ആരോപിക്കുന്നുണ്ട്
.
എന്നാൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവന്ന വിവരം. വോട്ടെടുപ്പ് നടക്കുന്നതിനിടെ പശ്ചിമബംഗാളിലെ വിവിധയിടങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.