ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആറാം ഘട്ട വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആറാം ഘട്ട വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.ആറ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും തെരഞ്ഞെടുപ്പ് മെയ് 25ന് നടക്കും.

author-image
Greeshma Rakesh
New Update
loksabha election 2024

election commission issues notification for sixth phase of loksabha polls

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആറാം ഘട്ട വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.ആറ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും തെരഞ്ഞെടുപ്പ് മെയ് 25ന് നടക്കും.ബിഹാർ, ഹരിയാന, ഝാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നി ആറ് സംസ്ഥാനങ്ങളിലെ 57 ലോക്‌സഭ സീറ്റുകളിലേക്കും ഡൽഹിയിലുമാണ് ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 6 ആണ്.നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മെയ് 7ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മെയ് 9 ആണെന്നും തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനത്തിലൂടെ അറിയിച്ചു.

തെരഞ്ഞെടുപ്പ് തീയതി ഘട്ടം തിരിച്ച്

ഒന്നാം ഘട്ടം - ഏപ്രിൽ 19

രണ്ടാം ഘട്ടം - ഏപ്രിൽ 26

മൂന്നാം ഘട്ടം - മെയ് 7

നാലാം ഘട്ടം - മെയ് 13

അഞ്ചാം ഘട്ടം - മെയ് 20

ആറാം ഘട്ടം - മെയ് 25

ഏഴാം ഘട്ടം - ജൂൺ 1

വോട്ടെണ്ണൽ - ജൂൺ 4

 

 

election commission loksabha election 2024