പ്രവർത്തകരോട് നന്ദി പറഞ്ഞ് ഖാര്‍ഗെ; ഇത് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു: രാഹുൽ

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണവും അദ്ദേഹത്തിന്റെ വിദ്വേഷ പ്രസംഗങ്ങളും എക്കാലത്തും ഓര്‍മിക്കപ്പെടും. ഭാരത് ജോഡോ യാത്ര അടക്കമുള്ളവയാണ് കോണ്‍ഗ്രസിനെ ജനങ്ങളുമായി അടുപ്പിച്ചതെന്നും -ഖാര്‍ഗെ

author-image
Vishnupriya
New Update
con

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ലോക്​സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഇന്ത്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.

ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല, പോരാട്ടം തുടരും. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണവും അദ്ദേഹത്തിന്റെ വിദ്വേഷ പ്രസംഗങ്ങളും എക്കാലത്തും ഓര്‍മിക്കപ്പെടും. ഭാരത് ജോഡോ യാത്ര അടക്കമുള്ളവയാണ് കോണ്‍ഗ്രസിനെ ജനങ്ങളുമായി അടുപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു പോരാട്ടമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സികളെയടക്കം നിയന്ത്രണത്തിലാക്കിയതിനെതിരെയാണ് പോരാട്ടം നടത്തിയത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കൈകോര്‍ത്ത എല്ലാ പ്രവര്‍ത്തകരെയും ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍ക്കും നന്ദി പറയുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി മോദിക്കുള്ള ശക്തമായ മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.

rahul gandhi congress mallikarjun kharge