ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ ബി.ജെ.പി സ്ഥാനാർഥി കെ. അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ഡി.എം.കെ.കന്നി വോട്ടർമാർക്കായി ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചതായി പരാതിയിൽ
തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ഡി.എം.കെ പറയുന്നു.
മാത്രമല്ല മത്സരങ്ങളുമായി ബന്ധപ്പെട്ട ബോർഡുകളിൽ നരേന്ദ്ര മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.മത്സരങ്ങളുടെ മറവിൽ വോട്ടർമാർക്ക് പണം നൽകാൻ ബി.ജെ.പി നീക്കമുണ്ടെന്നും മത്സരങ്ങൾ തടയണമെന്നും ഡി.എം.കെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു.
അതേസമയം, അണ്ണാമലൈയുടെ ഡി.എൻ.എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നാം തമിഴർ കക്ഷി നേതാവ് സീമാനും രംഗത്തെത്തി. അണ്ണാമലൈ തമിഴനാണോ എന്നറിയാനാണ് ഡി.എൻ.എ പരിശോധന. വേദികളിൽ തമിഴിൽ സംസാരിക്കുന്നതിനെക്കാൾ കൂടുതൽ കന്നഡയിലും ഹിന്ദിയിലും സംസാരിക്കാനാണ് അണ്ണാമലൈക്ക് താൽപര്യമെന്നും സീമാൻ ചൂണ്ടിക്കാട്ടി.