ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 25 മരണം

സിവാന്‍, സരണ്‍ എന്നീ ജില്ലകളിലായി രണ്ടിടങ്ങളിലാണ് വ്യാജമദ്യദുരന്തം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രത്യേക സംഘം 250 ഇടങ്ങളിലായി നടത്തിയ റെയിഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

author-image
Prana
New Update
liquor tragedy

ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 25 പേര്‍ മരിച്ചു. സിവാന്‍, സരണ്‍ എന്നീ ജില്ലകളിലായി രണ്ടിടങ്ങളിലാണ് വ്യാജമദ്യദുരന്തം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രത്യേക സംഘം 250 ഇടങ്ങളിലായി നടത്തിയ റെയിഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.
നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യയും ബാധിതരുടെ എണ്ണവും വര്‍ധിക്കുമെന്നും സൂചനയുണ്ട്. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ചവരാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. 2016 മുതല്‍ പല തവണയായി ഉണ്ടായ വ്യാജ മദ്യ ദുരന്തങ്ങളില്‍ ബിഹാറില്‍ 350 ലധികം പേര്‍ മരിച്ചിട്ടുണ്ട്.

 

death bihar liquor tragedy