മദ്യനയക്കേസിൽ കെജ്രിവാളി​​ന്റെ ജാമ്യഹർജിയിൽ ഡൽഹി ഹൈകോടതി വിധി ചൊവ്വാഴ്ച;മുഖ്യമന്ത്രിക്കായി ഇളവില്ലെന്ന് ഇ.ഡി

ഇ.ഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെയും കെജ്രിവാൾ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ജനാധിപത്യം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ് അറസ്റ്റെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു.

author-image
Greeshma Rakesh
Updated On
New Update
liquor-policy-case-

liquor policy case

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ജാമ്യ ഹർജിയിൽ ഡൽഹി ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചകഴിഞ്ഞ് 2.30നാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമയാണ് വിധി പറയുക.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെയും കെജ്രിവാൾ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ജനാധിപത്യം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ് അറസ്റ്റെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു.

അതെസമയം കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സനൽ അസിസ്റ്റന്റ് ബിഭവ് കുമാറിനെയും ആം ആദ്മി പാർട്ടി എം.എൽ.എ ദുർഗേഷ് പഥക്കിനെയും ഇ.ഡി തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു.കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പി.എം.എൽ.എ) വകുപ്പുകൾ പ്രകാരമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

കെജ്‌രിവാൾ മുൻകൈയെടുത്ത ഇടപാടുകളെക്കുറിച്ച് അറിയാനാണ് പി.എയെ ചോദ്യംചെയ്തതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ബിഭവ് കുമാറിന്റെ മൊബൈൽ നമ്പറിന്റെ ഐ.എം.ഇ.ഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) 2021 സെപ്റ്റംബറിനും 2022 ജൂലൈക്കും ഇടയിൽ നാലു തവണ മാറ്റിയതായി കഴിഞ്ഞ വർഷം ഡൽഹി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇ.ഡി ആരോപിച്ചിരുന്നു.

aap Delhi Liquor Policy Case arvind kejriwal enforcement dirctorate