മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാൾ സിബിഐ കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു

കഴിഞ്ഞ ദിവസം രാത്രിയാണ് കെജ്രിവാളിനെ സിബിഐ ആസ്ഥാനത്ത് എത്തിച്ചത്. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.

author-image
Greeshma Rakesh
New Update
ARVIND KEJRIWAL
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: ഡൽഹി മദ്യനയ അഴിമതി ക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ചോദ്യം ചെയ്യൽ സിബിഐ കസ്റ്റഡിയിൽ തുടരുന്നു. ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം രാത്രിയാണ് കെജ്രിവാളിനെ സിബിഐ ആസ്ഥാനത്ത് എത്തിച്ചത്. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.സി ബി ഐ നൽകുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നിലവിലെ അറസ്റ്റ് നിയമവിരുദ്ധമല്ലെന്ന് വിചാരണക്കോടതി ഇന്നലെ നീരീക്ഷിച്ചിരുന്നു. 

കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിമുറിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്. ഇതിനുശേഷമാണ്  വൈകിട്ടോടെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കിയത്.

മദ്യനയക്കേസിൽ അഴിമതി നടത്തിയ സൗത്ത് ഗ്രൂപ്പുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് സിബിഐ കോടതിയിൽ ആരോപിച്ചു. അതേസമയം, സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സുപ്രീം കോടതിയിലെ ഹർജി കെജ്രിവാൾ പിൻവലിച്ചു. സിബിഐ അറസ്റ്റും ഉൾപ്പെടുത്തി പുതിയ ഹർജി നൽകും. ഇതിനിടെ, കെജ്രിവാൾ ജയിലിന് പുറത്ത് എത്താതെയിരിക്കാനുള്ള ഗൂഢാലോചന കേന്ദ്രം നടത്തുകയാണെന്നാണ് എഎപിയുടെ ആരോപണം.

 

arvind kejriwal cbi Delhi Liquor Policy Scam