കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകൻ

അതേസമയം ജുഡീഷ്യൽ കസ്റ്റഡിയിലുള്ള തന്റെ കക്ഷിയായ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐക്ക് ഒരു ന്യായീകരണവും ഇല്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഇൻഷുറൻസ് അറസ്റ്റ് എന്നാണ് കേജ്‌രിവാളിന്റെ സിബിഐ അറസ്റ്റിനെ അഭിഭാഷകൻ വിശേഷിപ്പിച്ചത്.

author-image
Anagha Rajeev
New Update
arvind kejriwal
Listen to this article
0.75x 1x 1.5x
00:00 / 00:00

മദ്യനയ അഴിമതിക്കേസിൽ സിബിഐയുടെ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകൻ. കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ അപകടകരമാംവിധം താഴുന്നുവെന്ന് അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിച്ചു. ഇത് ഇങ്ങനെ മുന്നോട്ട് പോയാൽ കെജ്‌രിവാൾ ഉറക്കത്തിൽനിന്ന് ഒരിക്കലും ഉണരാതെയാകുമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ഉറക്കത്തിൽ കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 ആയി കുറഞ്ഞ് അഞ്ച് മടങ്ങ് ആയിയെന്നും ഇത് ആശങ്ക സൃഷ്ടിക്കുകയാണെന്നും അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. ഉറക്കത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം, അങ്ങനെ സംഭവിച്ചാൽ ആ വ്യക്തി ഉണരില്ല. കാര്യങ്ങൾ സമഗ്രമായി നോക്കിക്കാണേണ്ടതുണ്ടെന്നും മൂന്ന് കോടതി ഉത്തരവുകൾ അനുകൂലമായി ഉഉണ്ടെന്നും മനു അഭിഷേക് സിങ്‌വി കോടതിയിൽ പറഞ്ഞു.

അതേസമയം ജുഡീഷ്യൽ കസ്റ്റഡിയിലുള്ള തന്റെ കക്ഷിയായ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐക്ക് ഒരു ന്യായീകരണവും ഇല്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഇൻഷുറൻസ് അറസ്റ്റ് എന്നാണ് കേജ്‌രിവാളിന്റെ സിബിഐ അറസ്റ്റിനെ അഭിഭാഷകൻ വിശേഷിപ്പിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതിനെ തുടർന്നുള്ള തടങ്കലിന് ഏജൻസിക്ക് സാധുവായ കാരണങ്ങളൊന്നും ഇല്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

സിബിഐ കസ്റ്റഡിയിലിരിക്കെ അഞ്ച് തവണയാണ് കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 50-ൽ താഴെയായതെന്നും അഭിഭാഷകൻ പറഞ്ഞു. തങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഉത്തരം നൽകുന്നതുവരെ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വയ്ക്കാൻ സിബിഐക്ക് കഴിയുമോ എന്നും അഭിഭാഷകൻ പറഞ്ഞു. തൻ്റെ നിരപരാധിത്വം ഉറപ്പിക്കുമ്പോഴെല്ലാം, അത് ഒഴിഞ്ഞുമാറുന്ന മറുപടിയായി സിബിഐ തള്ളിക്കളയുന്നു. കോടതിയാണ് സത്യം നിർണ്ണയിക്കേണ്ടതെന്നും അഭിഭാഷകൻ പറഞ്ഞു.

aravind kejriwal