മുംബൈ: എയർ ഇന്ത്യയിൽ ലയിപ്പിക്കുന്നതിനു മുന്നോടിയായി വ്യോമയാന കമ്പനിയായ വിസ്താര ടിക്കറ്റ് ബുക്കിങ് അവസാനിപ്പിക്കുന്നു. നവംബർ 12 മുതലുള്ള യാത്രകൾക്ക് സെപ്റ്റംബർ മൂന്നുമുതൽ വിസ്താരയിൽ ടിക്കറ്റ് ബുക്കിങ് അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. പകരം എയർ ഇന്ത്യ വെബ്സൈറ്റ് വഴി യാകും ബുക്കിങ് നടത്താനാകുക. വിസ്താര വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചൽ അത് തനിയെ എയർ ഇന്ത്യയു ടെ പ്ലാറ്റ്ഫോമിലേക്കു മാറും. വി സ്മാര ബ്രാൻഡിൽ നവംബർ 11- ന് കമ്പനി സർവീസുകൾ അവ സാനിപ്പിക്കും. അതേസമയം, നവംബർ 11 വരെയുള്ള യാത്ര കൾക്ക് തുടർന്നും വിസ്താര വെ ബ്സൈറ്റ് ഉപയോഗിക്കാൻ കഴിയും.
നവംബർ 12-ഓടെ ഇരു കമ്പ നികളുടെയും ലയനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കു ന്നത്. ലയനത്തോടെ ലോകത്തി ലെ ഏറ്റവും വലിയ വ്യോമയാന ഗ്രൂപ്പുകളിലൊന്നായി എയർ ഇന്ത്യ മാറും. നിലവിൽ വിസ്താരയിൽ ടാറ്റ ഗ്രൂപ്പിന് 51 ശതമാനം ഓഹരിക ളും സിങ്കപ്പൂർ എയർലൈൻസിന് 49 ശതമാനം ഓഹരികളുമാണു ള്ളത്. ലയനശേഷമുള്ള കമ്പനി യിൽ വിസ്താരയ്ക്ക് 25.1 ശതമാനം ഓഹരികൾ ലഭിക്കും. ഇതിന്റെഭാ
ഗമായി സിങ്കപ്പൂർ എയർലൈൻ സ് 2050 കോടി രൂപയുടെ നി ക്ഷേപം നടത്തും. എയർ ഇന്ത്യ യിൽ നേരിട്ടുള്ള വിദേശ നിക്ഷേ പത്തിന് കേന്ദ്രസർക്കാർ അനുമ തി നൽകിയിട്ടുണ്ട്. ഇതോടെ ഇരു കമ്പനികളു ടെയും ലയനത്തിനുള്ള എല്ലാ അനുമതികളും ലഭിച്ചതായി സി കപ്പൂർ എയർലൈൻസ് സിങ്ക പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.