ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; മൂന്ന് തീർഥാടകർക്ക് ദാരുണാന്ത്യം

സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.രുദ്രപ്രയാഗ് ജില്ലയിലെ ഗൗരികുണ്ഡ്-കേദാർനാഥ് ട്രക്കിങ് പാതയിലെ ചിർബാസയ്ക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

author-image
Anagha Rajeev
New Update
utharakhand landslide
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തീർഥാടകർക്ക് ദാരുണാന്ത്യം. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. മരിച്ചവരിൽ രണ്ടുപേർ മഹാരാഷ്ട്ര സ്വദേശികളാണ്. ഒരാൾ രുദ്രപ്രയാഗ് സ്വദേശിയാണെന്നാണ് വിവരം.

സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.രുദ്രപ്രയാഗ് ജില്ലയിലെ ഗൗരികുണ്ഡ്-കേദാർനാഥ് ട്രക്കിങ് പാതയിലെ ചിർബാസയ്ക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തേയും ജില്ലയിലേയും ദുരന്ത നിവാരണ സേനകൾ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ്. യാത്രക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രധാനപാതകളിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

 

landslide Uttarakhand