കർണാടക ദേശീയ പാതയിലെ മണ്ണിടിച്ചിൽ;ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ,അർജുനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു

വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു.എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇടപെടൽ.

author-image
Greeshma Rakesh
New Update
arjun

landslide in Karnataka search for Malayali lorry driver arjun who stuck in mud

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: ‌‌ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ച്  കർണാടക സർക്കാർ.വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു.എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇടപെടൽ.

 കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു .അർജുൻ മണ്ണിനടിയിൽ കുടുങ്ങിയിട്ട് നാല് ദിവസമായി.സംഭവത്തിൽ സർക്കാർ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. അതേസമയം, സംഭവ സ്ഥലത്ത് ഉടനെ എത്തുമെന്നും മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചതായാണ് അറിയാൻ കഴിഞ്ഞതെന്നും അർജുൻറെ ഭാര്യാ സഹോദരൻ പറഞ്ഞു.എന്നാൽ കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുമെന്നാണ് വിവരം. നിലവിൽ എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് ഷിരൂരിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.

ജൂലൈ എട്ടിനാണ് അർജുൻ ലോറിയിൽ പോയതെന്നും തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്നും അർജുൻറെ കോഴിക്കോട്ടുള്ള വീട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച മുതൽ ഫോണിൽ കിട്ടുന്നില്ല. ഇന്ന് രാവിലെ എട്ടിന് വിളിച്ചപ്പോൾ അർജുൻറെ ഫോൺ റിങ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിൻ ഓണായിരുന്നുവെന്നാണ് ഭാരത് ബെൻസ് കമ്പനി വീട്ടുകാരെ അറിയിച്ചത്.

അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ലോറിയിലാണ് അർജുൻ പോയിരുന്നത്. വാഹനത്തിൻറെ ജിപിഎസ് ലോക്കേഷൻ ഇപ്പോഴും മണ്ണിനിടയിൽ തന്നെയാണെന്നും വീട്ടുകാർ പറഞ്ഞു.ഷിരൂരിൽ ലോറി കുടുങ്ങിയതിൽ സഹായം ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് തന്നെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് മെയിൽ അയച്ചിരുന്നുവെന്നും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നും വീണ്ടും ബന്ധപ്പെടുമെന്നും ലോറി ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ നേതാവ് സ്റ്റാലിൻ പറഞ്ഞു. 

 

karnataka siddaramaiah landslide lorry driver