ഷിരൂരിൽ കനത്ത മഴ; അർജുനായുള്ള തിരച്ചിലിന് തിരിച്ചടിയായേക്കും

അതേസമയം, അർജുനായുള്ള തിരച്ചിലിൽ ഐഎസ്ആർഒയുടെ സഹായം തേടി കർണാടക സർക്കാർ. അപകടസമയത്തെ ഉപഗ്രഹചിത്രങ്ങൾ ലഭിക്കാനുള്ള സാധ്യത തേടി.

author-image
Anagha Rajeev
New Update
arjun
Listen to this article
0.75x 1x 1.5x
00:00 / 00:00

അർജുനായി തിരച്ചിൽ നടത്തുന്ന ഷിരൂരിൽ കനത്ത മഴ . ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും തുടരുന്ന മഴ തിരച്ചിലിന് തിരിച്ചടിയായേക്കും. ഇന്ന് പരിശോധന റഡാറിൽ തെളിഞ്ഞ ലോറിയെന്ന് കരുതുന്ന സ്ഥലത്ത്. രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമെന്ന് കാർവാർ എംഎൽഎ പറഞ്ഞു.

അതേസമയം, അർജുനായുള്ള തിരച്ചിലിൽ ഐഎസ്ആർഒയുടെ സഹായം തേടി കർണാടക സർക്കാർ. അപകടസമയത്തെ ഉപഗ്രഹചിത്രങ്ങൾ ലഭിക്കാനുള്ള സാധ്യത തേടി. കെ.സി വേണുഗോപാൽ എംപി ഐഎസ്ആർഒ ചെയർമാനുമായി സംസാരിച്ചു. ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കാമെന്ന് ഡോ.എസ്.സോമനാഥ് അറിയിച്ചു. 

അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യമിറങ്ങും.  രാവിലെ മുതൽ തിരച്ചിൽ ദൗത്യം സൈന്യം ഏറ്റെടുക്കും. ബെലഗാവിയിൽനിന്നുള്ള 60 അംഗ സംഘമാണ് എത്തുക. തിരച്ചിലിന് സൈന്യം മേണമെന്ന് അർജുൻറെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. സൈന്യമെത്തുന്നത് കർണാടക സർക്കാരിൻറെ ആവശ്യപ്രകാരമാണ്.  

മണ്ണിടിച്ചിൽ കൈകാര്യം ചെയ്തു പരിചയമുള്ള കരസേന വിഭാഗവും കൂടി ദൗത്യസംഘതിന്റെ ഭാഗമാകുന്നതോടെ മണ്ണ് നീക്കുന്ന ജോലികൾക്ക് വേഗത കൈവരിക്കും. ഗ്രൗണ്ട് പെനിറെട്രെറ്റിങ് റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ വാഹന സാനിധ്യമെന്നു സംശയിക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തിരച്ചിൽ. 

അർജുന്റെ രക്ഷാപ്രവർത്തനത്തിൽ കർണാടകയുടേത് അലംഭാവമെന്ന് ആരോപിച്ച് കോഴിക്കോട് കണ്ണാടിക്കലിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അരമണിക്കൂറോളം നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

man missing karnataka landslides