ഓഗസ്റ്റില്‍ മോദി സര്‍ക്കാര്‍ താഴെവീഴും: ലാലു പ്രസാദ് യാദവ്

കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ് മാസത്തോടെ താഴെവീഴുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് തയാറായിരിക്കണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

author-image
anumol ps
New Update
lalu

ലാലു പ്രസാദ് യാദവ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ പതനം പ്രവചിച്ച് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ് മാസത്തോടെ താഴെവീഴുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് തയാറായിരിക്കണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

മോദി സര്‍ക്കാര്‍ നിലവില്‍ ദുര്‍ബലാവസ്ഥയിലാണ്. ആഗസ്റ്റ് മാസത്തോടെ സര്‍ക്കാര്‍ താഴെവീഴാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടക്കാമെന്നതിനാല്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും സജ്ജമായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിഹാറില്‍ 40 ലോക്സഭാ സീറ്റുകളിലേക്കുള്ള പോരാട്ടത്തില്‍ തേജസ്വി യാദവ്-രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ഇന്ത്യ മുന്നണിക്ക് ഒമ്പത് സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. നിതീഷ് കുമാര്‍-നരേന്ദ്ര മോദി സഖ്യം 30 സീറ്റുകളില്‍ വിജയിച്ചിരുന്നു.

 

lalu prasad yadhav