'മുസ്ലിം വിഭാഗങ്ങള്‍ക്ക് സംവരണം വേണം': വിവാദമായതിനെ തുടര്‍ന്ന് പ്രസ്താവന തിരുത്തി ലാലുപ്രസാദ് യാദവ്

ലാലു പ്രസാദിന്റെ പ്രസ്താവനയെ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. അതേസമയം വിവാദത്തെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് പ്രസ്താവന തിരുത്തി.

author-image
anumol ps
New Update
lalu

ലാലു പ്രസാദ് യാദവ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



ന്യൂഡല്‍ഹി : ഇന്ത്യ സഖ്യം മുസ്ലിം വിഭാഗങ്ങള്‍ക്ക് പിന്നാക്ക സംവരണം നല്കുമെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്. ലാലു പ്രസാദിന്റെ പ്രസ്താവനയെ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. അതേസമയം വിവാദത്തെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് പ്രസ്താവന തിരുത്തി. 

ചൊവ്വാഴ്ച നടന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. പൂര്‍ണ്ണ സംവരണമെന്നത് എന്താണെന്ന് ലാലുപ്രസാദ് വിശദീകരിച്ചില്ല. എന്നാല്‍ 27 ശതമാനം പിന്നാക്ക ക്വാട്ട കുറച്ച് മുസ്ലിംങ്ങള്‍ക്ക് പ്രത്യേക സംവരണമാണ് ഇന്ത്യ സഖ്യം നല്കാന്‍ പോകുന്നതെന്ന് മോദി പിന്നീട് മധ്യപ്രദേശിലെ റാലിയില്‍ ആരോപിച്ചു. ഇന്ത്യ മുന്നണിയുടെ  കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലിലായ നേതാവ് മുസ്ലീങ്ങള്‍ക്ക് പൂര്‍ണ സംവരണം നല്‍കുമെന്ന് ഇന്ന് പറഞ്ഞുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്ന ജാതി സെന്‍സസ് മുസ്ലിംങ്ങളെ സഹായാക്കാനാണെന്ന് വരുത്തി തീര്‍ക്കാന്‍ മോദി പ്രസ്താവന ആയുധമാക്കിയതോടെ ലാലു നിലപാട് തിരുത്തി. സംവരണം മതം അടിസ്ഥാനത്തിലല്ലെന്നായിരുന്നു വിശദീകരണം. സാമൂഹികപരമായാണ് സംവരണം. മതപരമായല്ല. ഭരണഘടന അവലോകന കമ്മീഷനെ വച്ചത് അടല്‍ ബിഹാരി വാജ്‌പേയിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

muslim reservation lalu prasad yadhav