ലഡാക്കിൽ ടാങ്കർ അപകടം; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

പുലര്‍ച്ചെ മൂന്ന് മണിയോടെ റിവര്‍ ക്രോസിംഗ് ഉള്‍പ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് അപകടമുണ്ടായത്. ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

author-image
Anagha Rajeev
Updated On
New Update
s

ശ്രീനഗര്‍: ലഡാക്ക് ദൗലത്ത് ബേഗ് ഓള്‍ഡ് അതിര്‍ത്തിക്ക് സമീപം ടാങ്ക് അപകടത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് സംഭവം. 

പുലര്‍ച്ചെ മൂന്ന് മണിയോടെ റിവര്‍ ക്രോസിംഗ് ഉള്‍പ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് അപകടമുണ്ടായത്. ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.

 

ladakh soldier death