മഹാരാഷ്ട്രയിൽ 'ലാപതാ ലേഡീസ്' പ്രചാരണതന്ത്രവുമായി കോൺഗ്രസ്

ലാപതാ ലേഡീസ് എന്ന് ഇംഗ്ലീഷിൽ എഴുതിയതിന് താഴെ ഒരുവർഷത്തിൽ കാണാതായത് 64,000 സ്ത്രീകളെ എന്ന് മറാത്തിയിലും എഴുതിയിട്ടുണ്ട്.

author-image
anumol ps
New Update
congress election campaign

കോൺ​ഗ്രസ് പുറത്തിറക്കിയ പോസ്റ്റർ

 

 

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ  'ലാപതാ ലേഡീസ്' പ്രചാരണതന്ത്രവുമായി കോൺഗ്രസ്. സ്ത്രീസുരക്ഷയിൽ ഏക്‌നാഥ് ഷിന്ദേ സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാനാണ് കിരൺ റാവു സംവിധാനം ചെയ്ത സിനിമയുടെ പേരിലുള്ള പ്രചാരണം കോൺഗ്രസ് നടത്തുന്നത്.

ലാപതാ ലേഡീസ് എന്ന് ഇംഗ്ലീഷിൽ എഴുതിയതിന് താഴെ ഒരുവർഷത്തിൽ കാണാതായത് 64,000 സ്ത്രീകളെ എന്ന് മറാത്തിയിലും എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരുടെ മുഖങ്ങളും പോസ്റ്ററിലുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.

ബദ്‌ലാപുരിൽ കഴിഞ്ഞ മാസം രണ്ട് സ്‌കൂൾ കുട്ടികൾ ലൈംഗികപീഡനത്തിന് വിധേയരായതും കോൺഗ്രസ് പ്രചരണായുധമാക്കുന്നുണ്ട്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ദേവേന്ദ്ര ഫഡ്‌നാവിസിനെ ലക്ഷ്യംവെച്ചാണ് ഇത്.

കഴിഞ്ഞവർഷം റിലീസ് ചെയ്ത ലാപതാ ലേഡീസ് പുരുഷകേന്ദ്രീകൃത വ്യവസ്ഥയ്‌ക്കെതിരേയുള്ള സന്ദേശമായിരുന്നു മുന്നോട്ടുവെച്ചിരുന്നത്. മികച്ച അഭിപ്രായം നേടിയ ഈ ചിത്രമാണ് ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി.

congress election campaign laapataa ladies