കുവൈത്ത് ദുരന്തത്തിൽ മരണം 50 ആയി; മരിച്ചത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരനെന്ന് കുവൈത്ത് മാധ്യമങ്ങൾ

അതേസമയം, മരിച്ചയാളുടെ പേര് വിവരം പുറത്തുവന്നിട്ടില്ല. ഇയ്യാളെ തിരിച്ചറിയാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. 

author-image
Greeshma Rakesh
New Update
kuwait
Listen to this article
0.75x 1x 1.5x
00:00 / 00:00

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിതത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ.തീപിടിതത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
അതേസമയം, മരിച്ചയാളുടെ പേര് വിവരം പുറത്തുവന്നിട്ടില്ല. ഇയ്യാളെ തിരിച്ചറിയാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. 

അതെസമയം 45 മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെ വിമാനത്തിലുണ്ട്. തമിൽനാട് സർക്കാർ അയച്ച ആംബുലൻസുകൾ നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്. രാവിലെ 10.30ഓടു കൂടിയാണ് വിമാനം കൊച്ചിയിലെത്തുക. കൊച്ചിയിൽ 31 മൃതദേഹങ്ങളാണ് ഇറക്കുക. 23 മലയാളികളും 7 തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് വിമാനത്തിലുള്ളത്. 

kuwait fire tragedy one more death kuwait medias