കുവൈറ്റ് ദുരന്തം; കൂടുതൽ പേരും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

31 പേരാണ് പുക ശ്വസിച്ച് മാത്രം മരിച്ചത്. അതെസമയം 14 പേർ പൊള്ളേലേറ്റാണ് മരിച്ചത്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

author-image
Greeshma Rakesh
New Update
tragedy death

kuwait fire accident most of the people died of smoke inhalation says post mortem report

Listen to this article
0.75x 1x 1.5x
00:00 / 00:00

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിലെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കൂടുതൽപേരും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.31 പേരാണ് പുക ശ്വസിച്ച് മാത്രം മരിച്ചത്. അതെസമയം 14 പേർ പൊള്ളേലേറ്റാണ് മരിച്ചത്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കുവൈറ്റ് മം​ഗഫിലെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെയാണ് അ​ഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയർഫോഴ്‌സിന്റെ അന്വേഷണ റിപ്പോർട്ട്.

ഗാർഡിന്റെ റൂമിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയർഫോഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തിൽ 50 ഇന്ത്യക്കാരാണ് മരിച്ചത്. 49 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 46 പേരെ തിരിച്ചറിഞ്ഞു. വിവിധ ആശുപത്രികളിലായി 28 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. 

അതേസമയം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് മലയാളികൾ അപകട നില തരണം ചെയ്തതായും വിവരമുണ്ട്. മരിച്ചവരിവരുടെ എണ്ണം കേരളം- 23, തമിഴ്നാട്- ഏഴ്, ഉത്തർപ്രദേശ്- നാല്, ആന്ധ്രാപ്രദേശ്- മൂന്ന്, ബിഹാർ- രണ്ട്, ഓഡീഷ- രണ്ട്, ജാർഖണ്ഡ്- ഒന്ന്, കർണാടക- ഒന്ന്, മഹാരാഷ്ട്ര- ഒന്ന്, പഞ്ചാബ്- ഒന്ന്, പശ്ചിമ ബംഗാൾ- ഒന്ന് എന്നിങ്ങനെയാണ്.



post mortem report kuwait fire accident NRI