കുവൈത്തിൽ മരിച്ചവർക്ക്  ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പരിക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പാക്കുമെന്നും അറിയിച്ചു. തീപിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സഹായം ഉറപ്പാക്കുമെന്ന് മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനിയും അറിയിച്ചു.

author-image
Anagha Rajeev
Updated On
New Update
k
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തതിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം അനുവദിക്കും. ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഇരകളുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുകയും ചെയ്തു.

പരിക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പാക്കുമെന്നും അറിയിച്ചു. തീപിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സഹായം ഉറപ്പാക്കുമെന്ന് മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനിയും അറിയിച്ചു. സ്വദേശി പൗരന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ​കെട്ടിടം. ഉടമയെയും സുരക്ഷാ ജീവനക്കാരെയും അറസ്റ്റ് ചെയ്തു.

kuwait fire accident