ഇംഫാല്‍: മണിപ്പുര്‍ കലാപത്തിനിടെ കുക്കി ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ രണ്ട് മെയ്തി യുവാക്കളെ തിരിച്ചെത്തിച്ചു. രണ്ടുയുവാക്കളും മണിപ്പുര്‍ പോലീസിന്റ കസ്റ്റഡിയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി എന്‍. ബിരെയ്ന്‍ സിങ് സ്ഥിരീകരിച്ചു. കലാപത്തിനിടെ മണിപ്പുരിലെ കാങ്‌പോപി ജില്ലയില്‍ നിന്ന് സെപ്റ്റംബര്‍ 29-നായിരുന്നു ആയുധധാരികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്.
ഇംഫാല്‍ ജയിലില്‍ കഴിയുന്ന 15 കുക്കികളൈ മോചിപ്പിക്കുക, എന്‍.ഐ.എ.യുടെ കസ്റ്റഡിയിലുള്ള വിഘടനവാദി നേതാവായ മാര്‍ക് ഹാവോകിപ്പിനെ മോചിപ്പിക്കുക എന്നീ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് അക്രമികള്‍ ബന്ധികളെ മോചിപ്പിച്ചത്. എന്നാല്‍ ഇവരുടെ ഉപാധികള്‍ മുഴുവനായും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.