സാധാരണ പെൺകുട്ടികളെപ്പോലും സൗന്ദര്യത്തിൻ്റെ മാലാഖമാരാക്കാൻ ഫാഷൻ ബ്രാൻഡുമായി കൃതിക കമ്ര

ചന്ദേരി: ടിവി സീരിയലുകളിലൂടെ ബിഗ് സ്‌ക്രീനിലേക്ക് ചുവടുവച്ച് അഭിനയത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നടി കൃതിക കമ്ര, ഇപ്പോൾ ചന്ദേരിയിലെ കരകൗശല വിദഗ്ധരെ സഹായിക്കുന്നതിനായി പുതിയൊരു ഫാഷൻ ബ്രാൻഡ് ആരംഭിച്ചിരിക്കുന്നു

author-image
Rajesh T L
Updated On
New Update
krama

ചന്ദേരി: ടിവി സീരിയലുകളിലൂടെ    ബിഗ് സ്‌ക്രീനിലേക്ക്  ചുവടുവച്ച്   അഭിനയത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നടി കൃതിക കമ്ര, ഇപ്പോൾ ചന്ദേരിയിലെ കരകൗശല വിദഗ്ധരെ സഹായിക്കുന്നതിനായി  പുതിയൊരു  ഫാഷൻ ബ്രാൻഡ് ആരംഭിച്ചിരിക്കുന്നു , 'സിന്നബാർ' എന്നാണ്  ബ്രാൻഡിന്റെ  പേര്.

കൃതിക കമ്രയും  അമ്മയും ചേർന്നാണ്  'സിന്നബാർ' എന്ന പേരിൽ  ഫാഷൻ ബ്രാൻഡ് ആരംഭിച്ചിരിക്കുന്നത്. ചന്ദേരി നഗരത്തിലെ പ്രാദേശിക കരകൗശല വിദഗ്ധരുടെ സൃഷ്ടികൾ തൻ്റെ ഫാഷൻ ബ്രാൻഡിലൂടെ ലോകമെമ്പാടും അവതരിപ്പിക്കാനാണ്   കൃതിക കമ്ര ആഗ്രഹിക്കുന്നത്.ടിവി സീരിയലുകളിൽ കൃതിക കമ്ര വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്,വീട്ടമ്മമാർക്കിടയിൽ കൃതിക ശ്രദ്ധേയയാണ്.

മാത്രമല്ല നിരവധി വെബ് സീരീസുകളിലും അവർ  പ്രവർത്തിച്ചിട്ടുണ്ട്, അഭിനയത്തിന് പുറമേ, തൻ്റെ നാട്ടിലെ ആളുകളെ സഹായിക്കാനും കൃതിക ഇപ്പോൾ  മുന്നോട്ടു  വന്നിരിക്കുന്നു, അതിനുവേണ്ടിയാണ് 'സിന്നബാർ'  എന്ന ബ്രാൻഡിലൂടെ കൃതിക ലക്ഷ്യമിടുന്നത്. മധ്യപ്രദേശിലെ ചന്ദേരി നഗരം കൈത്തറി സൃഷ്ടികൾക്ക് ഏറെ പേരുകേട്ടതാണ്, ഇത് ലോകമെമ്പാടും എത്തിക്കാനുള്ള ശ്രമമാണ്  കൃതിക മുൻകൈയെടുത്ത് ചെയുന്നത് .'മിത്രോൺ', 'ഗ്യാര-ഗ്യാര', 'ഭീദ്' തുടങ്ങിയ മികച്ച സിനിമകൾ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ കൃതിക കമ്ര പ്രവർത്തിച്ചിട്ടുണ്ട്. 

news madhyapradesh Bussuness News national