സമയപരിധി അവസാനിച്ചു; കൊൽക്കത്തയിൽ മരണംവരെ നിരാഹാര സമരവുമായി ജൂനിയർ ഡോക്ടർമാർ

കൊൽക്കത്തയിലെ എസ്പ്ലനേഡിൽ പ്രതിഷേധിക്കുകയായിരുന്ന ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച വെെകുന്നേരം മുതൽ നിരാഹാര സമരം ആരംഭിച്ചു.

author-image
Vishnupriya
New Update
kolkata case latest news

കൊൽക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി. ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കൊൽക്കത്തയിലെ എസ്പ്ലനേഡിൽ പ്രതിഷേധിക്കുകയായിരുന്ന ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച വെെകുന്നേരം മുതൽ നിരാഹാര സമരം ആരംഭിച്ചു.

മമത സർക്കാരിന് തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നൽകിയ 24 മണിക്കൂർ സമയപരിധി അവസാനിച്ചതിന് ശേഷമാണ് സമരം തുടങ്ങിയതെന്ന് ഡോക്ടർമാർ പറയുന്നു. ആറ് ജൂനിയർ ഡോക്ടർമാരാണ് മരണംവരെ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. നിരാഹാരം നടത്തുന്നവരിൽ ആരും ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവരല്ല.

ഇരയായ വനിതാ ഡോക്ടർക്ക് നീതി ലഭിക്കുക, തൊഴിലിടത്തിൽ വേണ്ട സുരക്ഷ ഒരുക്കുക, സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യുക എന്നിവ ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഇവർ നിരാഹാര സമരം നടത്തുന്നത്.

ഓഗസ്റ്റ് ഒന്‍പതിനാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരായി കൊല്ലപ്പെട്ടത്. ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമാണ് നടക്കുന്നത്.

Kolkata doctor murder RG Kar Medical College