ഓരോ ഇന്ത്യക്കാരനും നാണംകൊണ്ട് മുഖം മറയ്ക്കണം; കെ എസ് ചിത്ര

ഏതാനും വർഷങ്ങൾക്കുമുൻപ് ഡൽഹിയിൽനടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ കുറ്റകൃത്യം. കേസ് അന്വേഷണം പ്രധാനമന്ത്രി തന്നെ നേരിട്ട് വിലയിരുത്തുകയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർഥിക്കുകയാണ്. കെ എസ് ചിത്ര

author-image
Vishnupriya
New Update
ks
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ‍ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായികൊണ്ടിരിക്കെ മലയാളികളുടെ പ്രിയ ​ഗായിക കെ.എസ്. ചിത്രയും ഈ വിഷയത്തിൽ പ്രതികരണമറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

'കൊൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളിലെ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ കണ്ട് നടുങ്ങിപ്പോയി. ഓരോ ഇന്ത്യക്കാരനും നാണക്കേടുകൊണ്ട് മുഖം മറയ്ക്കണം. ഏതാനും വർഷങ്ങൾക്കുമുൻപ് ഡൽഹിയിൽനടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ കുറ്റകൃത്യം. കേസ് അന്വേഷണം പ്രധാനമന്ത്രി തന്നെ നേരിട്ട് വിലയിരുത്തുകയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർഥിക്കുകയാണ്. വേർപിരിഞ്ഞ ആത്മാവിനായ് തലകുനിച്ച് പ്രാർഥിക്കുന്നു' -ചിത്ര പറഞ്ഞു.

ചലച്ചിത്രരം​ഗത്തുനിന്നും നിരവധി പേർ കൊൽക്കത്ത സംഭവത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. സാമന്ത, സോനാക്ഷി സിൻഹ, വിജയ് വർമ, പരിണീതി ചോപ്ര, ആയുഷ്മാൻ ഖുറാന എന്നീ ബോളിവുഡ് താരങ്ങളും നിരവധി ബെം​ഗാളി താരങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു.

Kolkata doctor rape murder ks chithra