കൊല്‍ക്കത്ത: യുവ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനെ തുടര്‍ന്ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍. ഒക്ടോബര്‍ 14 മുതല്‍, 48 മണിക്കൂര്‍ ഭാഗിക പണിമുടക്കിന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തു.
അത്യാഹിത വിഭാഗം തടസ്സമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. വിഷയത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. 14ന് രാവിലെ 6 മുതല്‍ പണിമുടക്ക് ആരംഭിക്കും. സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും സംഘടന മുന്നറിയിപ്പു നല്‍കി.