‌പിജി ഡോക്ടറുടെ കൊലപാതകം; കേരളത്തിലും നാളെ ഡോക്ടർമാരുടെ സമരം, കരിദിനം ആചരിക്കും

കെഎംപിജിഎയാണ് സമരം പ്രഖ്യാപിച്ചത്.സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.

author-image
Greeshma Rakesh
New Update
rape  murder case

kolkata doctor rape murder case doctors strike tomorrow in kerala

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ബംഗാളിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലും നാളെ ഡോക്ടർമാർ സമരം നടത്തും.പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. കെഎംപിജിഎയാണ് സമരം പ്രഖ്യാപിച്ചത്.

ഓൾ ഇൻഡ്യ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ ( AIFGDA) ദേശീയ തലത്തിൽ കരിദിനം ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് കെജിഎംഒഎയും നാളെ കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും നാളെ സമരത്തിന്റെ ഭാഗമാകും.

യുവ ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാരിനെതിരെ പ്രതിഷേധം പുകയുകയാണ്. സംഭവം നടന്ന കൊൽക്കത്ത ആർജി കാർ ആശുപത്രിയും സമരപ്പന്തലും ഒരുകൂട്ടം ആളുകൾ അടിച്ചു തകർത്തു. മെഡിക്കൽ കോളേജുകൾ ഉൾപ്പടെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ പണിമുടക്കി സമരം ചെയ്തു . സർക്കാരിനും ആശുപത്രി അധികൃതർക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇരക്ക് നീതി ഉറപ്പാക്കും വരെ സമരം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു .

കഴിഞ്ഞ വെള്ളിയാച്ച പുലർച്ചെയാണ് ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ പിജി ഡോക്ടരുടെ മൃതദേഹം കണ്ടെത്തിയത് . കുടുംബവും സഹപ്രവർത്തകരും സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും മമത സർക്കാർ തയ്യാറായിരുന്നില്ല . ഒടുവിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി ഇടപെട്ട് കേസ് അന്വേഷണം സിബിഐക്ക് വിട്ടു.

 

PG Doctor protest kolkata rape murder case strike