യുവഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗ സാധ്യത തള്ളി സിബിഐ

ലഭ്യമായ തെളിവുകള്‍ പ്രകാരം കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ആണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

author-image
anumol ps
New Update
kolkata gang rape

കൊല്‍ക്കത്തയില്‍ യുവഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിന്നും (ഫയല്‍ ചിത്രം)

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി:  കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടബലാത്സംഗ സാധ്യത തള്ളി കളഞ്ഞ് സിബിഐ. ലഭ്യമായ തെളിവുകള്‍ പ്രകാരം കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ആണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നുമാണു വിവരം.

പ്രതിയില്‍നിന്നു ശേഖരിച്ച ഡിഎന്‍എ ഡല്‍ഹി എയിംസിലേക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ അന്തിമ റിപ്പോര്‍ട്ട് എത്തിയാല്‍ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കും. 10 നുണപരിശോധനകളും നൂറിലേറെ മൊഴികളും ഇതുവരെ സിബിഐ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ ആശുപത്രിയുടെ മുന്‍ മേധാവി സന്ദീപ് ഘോഷിന്റേതും ഉള്‍പ്പെടും. നിലവില്‍ ഇയാളെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. 

വെള്ളിയാഴ്ച രാവിലെ സന്ദീപ് ഘോഷിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസും ഘോഷിനെതിരെ ഇ.ഡി ചുമത്തിയിട്ടുണ്ട്. അതിനിടെ, പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വാദം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

cbi kolkata rape murder case