‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മാണം': കേരളത്തെ അനുവദിക്കരുതെന്ന് കേന്ദ്രത്തിന് കത്ത് നൽകി എം.കെ.സ്റ്റാലിൻ

സുപ്രീംകോടതി ഉത്തരവു നിലനിൽക്കെയാണ് മറികടന്നുള്ളതാണ് ഈ നീക്കം. പദ്ധതിയുമായി മുന്നോട്ടു പോയാൽ തമിഴ്നാട് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് കത്തിൽ പറയുന്നു.‘

author-image
Vishnupriya
Updated On
New Update
MK Stalin

എം.കെ.സ്റ്റാലിൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കത്തു നൽകി. സുപ്രീംകോടതി ഉത്തരവു നിലനിൽക്കെയാണ് മറികടന്നുള്ളതാണ് ഈ നീക്കം. പദ്ധതിയുമായി മുന്നോട്ടു പോയാൽ തമിഴ്നാട് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് കത്തിൽ പറയുന്നു.‘

പാരിസ്ഥിതിക ആഘാത പഠനം നടത്തണം  എന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിൻറെ വിദഗ്ധ സമിതി 28നു നടത്താനിരിക്കുന്ന യോഗത്തിൽ പരിഗണനാ വിഷയമായി(ടേംസ് ഓഫ് റഫറൻസ്) ഉൾപ്പെടുത്തിയതിനെ തുടർന്ന് തമിഴ്നാട് പ്രതിഷേധിച്ചിരുന്നു. തമിഴ്നാട് സർക്കാരിന്റെ അനുമതിയില്ലാതെ പുതിയ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ള കത്തും തമിഴ്നാട് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറും.

രണ്ടാം തവണയാണ് പുതിയ അണക്കെട്ടിനായി ഡിപിആർ തയാറാക്കുന്നത്. ആദ്യ ഡിപിആർ 2011 ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

Mk Stalin mullapperiyar dam