കേരളത്തിന് വായ്പാപരിധിയിൽ നിന്ന് 3000 കോടി രൂപ കടമെടുക്കാം;  കേന്ദ്ര അനുമതി ലഭിച്ചു

5000 കോടി രൂപയാണ് കേരളം മുൻകൂറായി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തിൻറെ സാമ്പത്തിക ഘടകങ്ങൾ പരിശോധിച്ച് 3000 കോടിക്കുള്ള അനുമതി മാത്രമേ കേന്ദ്രം നൽകിയുള്ളൂ. 

author-image
Rajesh T L
New Update
cash

പ്രതീകാത്മക ചിത്രം

 ന്യൂഡൽഹി: കേരളത്തിൻറെ വായ്പാ പരിധിയിൽനിന്നു 3000 കോടി രൂപ അധികം കടമെടുക്കാൻ അനുമതി കേന്ദ്രം. 5000 കോടി രൂപയാണ് കേരളം മുൻകൂറായി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തിൻറെ സാമ്പത്തിക ഘടകങ്ങൾ പരിശോധിച്ച് 3000 കോടിക്കുള്ള അനുമതി മാത്രമേ കേന്ദ്രം നൽകിയുള്ളൂ. 

നടപ്പ് സാമ്പത്തിക വർഷത്തിൽ 37,512 കോടി രൂപ സർക്കാരിന് കടമെടുക്കാൻ കഴിയും. സർക്കാർ പദ്ധതിയിട്ടിരുന്ന മൊത്തം തുകയിൽനിന്ന് 7,016 കോടി രൂപ ഇതിൽ സർക്കാർ കുറവ് വരുത്തിയിരുന്നു.

central governmnet kerala state government