ആർഎസ്എസ് മേധാവിയോട് ചോദ്യങ്ങളുമായി കെജ്‌രിവാൾ

ഇഡി,സിബിഐ പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമാണോയെന്ന് കെജ്‌രിവാൾ ചോദിച്ചു.

author-image
Prana
New Update
h
Listen to this article
0.75x 1x 1.5x
00:00 / 00:00

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ മോദിക്കും ബിജെപിയ്ക്കും എതിരെയുള്ള വിമർശനം രൂക്ഷമാക്കി കെജ്‌രിവാൾ. ഞായറാഴ്ച ഡൽഹിയിൽ നടന്ന പൊതുയോഗത്തിൽ കെജ്‌രിവാൾ മോദി സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. കൂടാതെ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനോട് അഞ്ച് ചോദ്യങ്ങളും കെജ്‌രിവാൾ ഉന്നയിച്ചു. 

ഇഡി,സിബിഐ പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമാണോയെന്ന് കെജ്‌രിവാൾ ചോദിച്ചു. അഴിമതിക്കാരായ നേതാക്കൾക്ക് ബിജെപി അഭയം നൽകുന്ന രീതി ശരിയാണോയെന്നും അദ്ദേഹം ആർഎസ്എസ് മേധാവിയോട് ചോദിച്ചു. 

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയ്ക്ക് ആർഎസ്എസിന്റെ സഹായം ആവശ്യമില്ലെന്ന് ദേശീയാധ്യക്ഷൻ ജെപി നദ്ദയുടെ പ്രസ്താവനയിൽ മോഹൻ ഭാഗവതിന്റെ അഭിപ്രായവും കെജ്‌രിവാൾ ആരാഞ്ഞു. എഴുപത്തിയഞ്ചാം വയസ്സിൽ വിരമിക്കണമെന്ന് ആർഎസ്എസും ബിജെപിയും ചട്ടം വെച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ, ഇത് മോദിക്ക് ബാധകമല്ലെന്ന് അമിത്ഷായുടെ പ്രസ്താവനയെയും ചോദ്യം ചെയ്ത് രംഗത്തെത്തി. വിഷയത്തിൽ, ആർഎസ്എസിന്റെ നിലപാടും കെജ്‌രിവാൾ ആരാഞ്ഞു. 

ആർഎസ്എസ് മേധാവിയോട് ചോദ്യങ്ങളുമായി കെജ്‌രിവാൾ രംഗത്തുവന്നതിലൂടെ ബിജെപിയ്ക്കും നരേന്ദ്രമോദിക്കും എതിരെയുള്ള രാഷ്ട്രീയ പോരാട്ടം എഎപി ശക്തമാക്കുകയാണെന്നാണ് സൂചന. നവരാത്രി ആഘോഷങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ വസതി ഒഴിയുമെന്ന് കെജ്‌രിവാൾ പറഞ്ഞു." ജനങ്ങൾക്ക് ഇടയിൽ ജീവിക്കും. അടുത്ത മൂന്ന് മാസത്തേക്ക് ജനകീയ കോടതിയിൽ അഗ്നിപരീക്ഷയ്ക്ക് വിധേയനാകുകയാണ്. കെജ്രിവാളും എഎപിയും സത്യസന്ധരാണെന്ന് ജനം കരുതുന്നുവെങ്കിൽ ഞങ്ങളെ വിജയിപ്പിക്കും"- കെജ്‌രിവാൾ ഡൽഹിയിൽ പറഞ്ഞു. 

Kejriwal