കെജരിവാള്‍ നാളെ ജയില്‍ മോചിതനാകും

കെജരിവാളിന് ജാമ്യം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കെജരിവാളിന് എതിരെ ഇ ഡിയുടെ കൈവശം ഒരു തെളിവും ഇല്ലെന്ന് അദ്ദെഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

author-image
Prana
New Update
ARVIND KEJRIWAL

Kejriwal get bail

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി ന്യായബിന്ദുവിന്റെ അവധിക്കാല ബെഞ്ചാണ് കെജരിവാളിന് ജാമ്യം അനുവദിച്ചത്. മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാമ്യം. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ഇതോടെ കെജരിവാളിന് ജയില്‍ മോചനത്തിന് വഴിയൊരുങ്ങി. കെജരിവാള്‍ നാളെ ജയില്‍ മോചിതനാകും. കെജ്രിവാളിനെതിരെ ശക്തമായ തെളിവുകള്‍ ഇഡിയുടെ പക്കലുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയില്‍ വാദിച്ചു. അതിനാല്‍ കെജരിവാളിന് ജാമ്യം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കെജരിവാളിന് എതിരെ ഇ ഡിയുടെ കൈവശം ഒരു തെളിവും ഇല്ലെന്ന് അദ്ദെഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കെജ്രിവാളിനെതിരായ മുഴുവന്‍ കേസും ഭാവനയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അഭിഭാഷകന്‍ വാദിച്ചു.

 

Kejriwal