'കുടുംബത്തിനു വേണ്ടി പ്രാർഥിക്കണം , ഇവർ എത്ര നാൾ ജയിലിൽ ഇടുമെന്ന് അറിയില്ല’: കെജ്‌രിവാൾ

‘‘ജയിലിൽ കിടന്ന 50 ദിവസം കൊണ്ട് ശരീരഭാരം 6 കിലോയോളം കുറഞ്ഞു. എന്റെ മാതാപിതാക്കൾക്ക് നല്ല പ്രായമായി. എന്റെ അമ്മയ്ക്ക് വേണ്ടി നിങ്ങൾ ദിവസവും പ്രാർഥിച്ചാൽ അവർ ആരോഗ്യവതിയായി ഇരിക്കുമെന്ന് എനിക്ക് ഉറപ്പാണ്’’ – അരവിന്ദ് കേജ്‍രിവാൾ

author-image
Vishnupriya
Updated On
New Update
aravind 2

അരവിന്ദ് കേജ്‍രിവാൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ജൂൺ രണ്ടിന് വൈകുന്നേരം  ജയിലിലേക്ക് മടങ്ങുമെന്നും ഇനി എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഇനി നിങ്ങൾക്കൊപ്പം ഉണ്ടാകില്ലെങ്കിലും മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ നിങ്ങൾക്ക് ഉറപ്പാക്കും. തന്റെ കുടുംബത്തിനു വേണ്ടി പ്രാർഥിക്കണം. ജീവൻ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണമെന്നും കേജ്‍രിവാൾ പറഞ്ഞു.

‘‘ജയിലിൽ കിടന്ന 50 ദിവസം കൊണ്ട് ശരീരഭാരം 6 കിലോയോളം കുറഞ്ഞു. എന്റെ മാതാപിതാക്കൾക്ക് നല്ല പ്രായമായി. എന്റെ അമ്മയ്ക്ക് വേണ്ടി നിങ്ങൾ ദിവസവും പ്രാർഥിച്ചാൽ അവർ ആരോഗ്യവതിയായി ഇരിക്കുമെന്ന് എനിക്ക് ഉറപ്പാണ്’’ – അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ചിലാണ് അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21നാണ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 21 ദിവസത്തേയ്ക്കാണ് കേജ്‍രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കേജ്‌രിവാളിൻറെ ആരോഗ്യപരമായ അവശതകൾ ചൂണ്ടിക്കാണിച്ച് ഇടക്കാലജാമ്യം നീട്ടിനല്‍കണമെന്നും അഭിഭാഷകന്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

AAP Party aravind kejriwal