ഡൽഹി മദ്യനയ കേസ്: ഇടക്കാല ജാമ്യഹർജിയിൽ സുപ്രീംകോടതി ഉത്തരവ് ഇന്നില്ല; വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

കെജ്രിവാളിന്റെ ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിർത്തു. ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. ഗുരുതരമായ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാൾ. ജാമ്യം  നൽകിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്നും വാദിച്ചു

author-image
Vishnupriya
Updated On
New Update
kejriwal

സുപീം കോടതി അരവിന്ദ് കെജ്രിവാള്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: മദ്യനയ അഴിമതി കേസിൽ തിഹാർ ജയിലിൽ കഴിയുന്നഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻറെ ഇടക്കാല ജാമ്യഹ‍ര്‍ജിയിൽ ഇന്ന് വിധി പറയില്ല. കെജ്രിവാളിൻറെ ഹര്‍ജിയിൽ വാദം പൂർത്തിയായി. ഉത്തരവ് ഇന്നുണ്ടാകില്ലെന്നും മറ്റന്നാൾ കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കെജ്രിവാള്‍ നിലവിലും മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഡൽഹി യിൽ പല ഫയലുകളും കുടുങ്ങി കിടക്കുന്നു. 5 തവണ ഇഡിക്ക് മറുപടി നൽകി. പക്ഷേ ഇഡി പ്രതികരിച്ചില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ സുപീം കോടതിയിൽ അറിയിച്ചു. 

അതേസമയം, കെജ്രിവാളിന്റെ ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിർത്തു. ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. ഗുരുതരമായ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാൾ. ജാമ്യം  നൽകിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.  ജയിലിലായിട്ടും മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ഇഡി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. 

കെജ്രിവാളിന്റെ രാഷ്ട്രീയപശ്ചാത്തലം  കോടതിയുടെ വിഷയമല്ല, രാഷ്ട്രീയക്കാരന് പ്രത്യേക നിയമമുണ്ടെന്ന് പറഞ്ഞിട്ടില്ല. പക്ഷേ തിരഞ്ഞെടുപ്പാണെന്നും അസാധാരണ സാഹചര്യമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേ സമയം,  അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് നീട്ടിയത്. വിചാരണക്കോടതിയുടേതാണ് നടപടി.

Supreme Court aravind kejriwal delhi liquer scam case