ന്യൂഡല്‍ഹി: ഡൽഹി മധ്യ നയാ ഴിമതി കേസിലെ ഇ ഡി അറസ്റ്റ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിച്ചില്ല . ഒരാഴ്ച കൂടി കെജ്‌രിവാള്‍ തിഹാര്‍ ജയിയില്‍ തുടരേണ്ടതായി വരും. അവധികള്‍ക്കുശേഷം കോടതി തിങ്കളാഴ്ച ചേരുമ്പോൾ കെജ്‌രിവാളിൻറെ ഹര്‍ജി പരിഗണിക്കുവനാണ് സാധ്യത.
കെജ്‌രിവാളിൻറെ ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കാന്‍ ബുധനാഴ്ച സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടില്ല. കോടതി കലണ്ടര്‍ പ്രകാരം വ്യാഴാഴ്ച പെരുന്നാള്‍ അവധിയും വെള്ളിയാഴ്ച പ്രാദേശിക അവധിയുംമാണ്. അതുകഴിഞ്ഞുള്ള ശനി, ഞായർ ദിവസങ്ങളിലെ അവധികൾ കൂടി കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇനി കോടതി ചേരുന്നത്.