അർജുനായുള്ള രക്ഷാപ്രവർത്തനം ഏഴാം ദിവസത്തിൽ;കരയിലെ മുഴുവൻ മണ്ണും നീക്കും,വെല്ലുവിളിയായി മഴ

സമീപത്തെ ഗംഗാവാലി പുഴയിൽ നടത്തുന്ന തിരച്ചിലിനൊപ്പം കരയിൽ ശേഷിക്കുന്ന മണ്ണ് കൂടി നീക്കി പരിശോധിക്കാനാണ് നീക്കം.എന്നാൽ പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനത്ത് കടുത്ത വെല്ലുവിളിയാണ്.

author-image
Greeshma Rakesh
New Update
arjun

arjun

Listen to this article
0.75x 1x 1.5x
00:00 / 00:00

ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിൽ.ഞായറാഴ്ച മുതൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. സമീപത്തെ ഗംഗാവാലി പുഴയിൽ നടത്തുന്ന തിരച്ചിലിനൊപ്പം കരയിൽ ശേഷിക്കുന്ന മണ്ണ് കൂടി നീക്കി പരിശോധിക്കാനാണ് നീക്കം.എന്നാൽ പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനത്ത് കടുത്ത വെല്ലുവിളിയാണ്.

ദേശീയപാതയിലെ 98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ലെന്ന് ഞായറാഴ്ച കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. ശേഷിക്കുന്ന ഭാഗത്ത് ലോറി ഉണ്ടാകില്ലെന്നാണ് സർക്കാർ വാദം. തുടർന്നാണ് തിരച്ചിൽ മണ്ണ് ഒഴുകി പോകുന്ന സമീപത്തെ പുഴയിലേക്ക് മാറ്റിയത്. കരയിൽ ശേഷിക്കുന്ന മൺകൂന നീക്കിയാൽ കൂടുതൽ മണ്ണിടിച്ചിലിന് കാരണമാകുമെന്നതിനാൽ അവിടെ തിരയേണ്ടതില്ല എന്നായിരുന്നു തീരുമാനമെങ്കിലും ഇന്ന് അവിടെ കൂടി പരിശോധിക്കാനാണ് നീക്കം.

നേരത്തെ, ജി.പി.എസ് സിഗ്നൽ ട്രാക്ക് ചെയ്ത സ്ഥാനത്ത് ലോറിയില്ലെന്നും കർണാടക വ്യക്തമാക്കിയിരുന്നു. സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ കൊണ്ടുവന്നാണ് പരിശോധന നടത്തുക.രക്ഷാപ്രവർത്തനത്തിൻറെ ആറാം ദിവസത്തിലാണ് മേജർ അഭിഷേകിൻറെ നേതൃത്വത്തിൽ 40 അംഗ സംഘമെത്തിയത്. പിന്നാലെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. അപകടം നടന്ന് ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തുന്നത്.

വൻതോതിൽ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിൽ ലഭിച്ച സിഗ്നലുകളുടെ ഭാഗത്താണ് ഞായറാഴ്ച രക്ഷാപ്രവർത്തനം നടത്തിയതെങ്കിലും ഫലമുണ്ടായില്ല. ഏ​ക​ദേ​ശം ഹൈ​വേ​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി അ​ടി​ഞ്ഞു​കൂ​ടി​യ മ​ൺ​കൂ​ന​യി​ലാ​ണ് യ​ന്ത്ര​ഭാ​ഗ​ത്തി​ന്റേ​തെ​ന്ന് ക​രു​താ​വു​ന്ന സി​ഗ്ന​ൽ ല​ഭി​ച്ച​ത്. സിഗ്നൽ ലഭിച്ച സ്ഥലത്ത് ട്രക്ക് കണ്ടെത്താനായില്ലെന്നാണ് സർക്കാർ വിശദീകരണം. കു​ന്നി​ടി​ഞ്ഞ് ആ​റു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ഹൈ​വേ​യി​ൽ മ​ൺ​കൂ​ന രൂ​പ​പ്പെ​ട്ടി​രു​ന്നു. നീ​ക്കു​ന്തോ​റും മ​ണ്ണി​ടി​യു​ന്ന​ത് ര​ക്ഷാ​​ദൗ​ത്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്.

കഴിഞ്ഞ 16നാണ് അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണ് മരിച്ചത്. അപകടം നടന്ന് വാഹനങ്ങൾ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവർത്തനം നടന്നിരുന്നില്ല. അ​ർ​ജു​ന്റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച കേ​ര​ള മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യ​ത്.





army Arjun rescue operations karnataka landslides arjun