മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു; ഇന്ന് നിർണായകം, ബന്ധുക്കൾ ഷിരൂരിൽ

രാവിലെ എട്ട് മണിയോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്.ട്രക്കിലുണ്ടായ ഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.

author-image
Greeshma Rakesh
New Update
karnataka-landslide-arjun-search-drudging-resumed-soon

karnataka landslide arjun search mission

Listen to this article
0.75x 1x 1.5x
00:00 / 00:00

ഷിരൂർ: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇന്ന പുനരാരംഭിച്ചു.രാവിലെ എട്ട് മണിയോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്.ട്രക്കിലുണ്ടായ ഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. ഈശ്വർ മാൽപ്പെയും സംഘവും തിരച്ചിലിനുണ്ട്. ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വർ മാൽപ്പെ പ്രതികരിച്ചു.

 ക്യാമറ അടക്കമുള്ള മുങ്ങൽ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി പുഴയിലിറങ്ങുന്നത്.ഡൈവ് ചെയ്ത് താഴെത്തട്ടിൽ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിലുണ്ടാകുകയുള്ളു. തിരച്ചിലിനൊപ്പം തന്നെ മൺകൂനകൾ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അതേസമയം അർജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കൾ ഷിരൂരിലെത്തി. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇവിടെ വരണം, പുഴയുടെ അടുത്ത് സമയം ചെലവഴിക്കണം എന്ന് നേരത്തെ തീരുമാനിച്ചതായിരുന്നുവെന്നും അഞ്ജു മാധ്യമങ്ങളോേട് പറഞ്ഞു.എത്രയും പെട്ടെന്ന് ലോറിയുടെ അടുത്ത് എത്താൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും കുടുംബം പ്രതികരിച്ചു. 

അതെസമയം  ഇന്നത്തെ തിരച്ചിലിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജിങ്ങിന്റെ എതിർവശത്ത് നിന്ന് റിപ്പോർട്ട് ചെയ്യണമെന്നാണ് അധികൃതരുടെ നിർദേശം. കൂടാതെ ബാരിക്കേഡുകൾ വെച്ച് റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്തിനും പരിധി വെച്ചിട്ടുണ്ട്. ഡ്രഡ്ജർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ച് നേരത്തെ ലോഹഭാഗങ്ങൾ കണ്ടെത്തിയയിടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലിൽ അർജുന്റെ ട്രക്കിന്റെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ട്രക്കിലെ വാട്ടർടാങ്ക് ക്യാരിയർ ആണ് കണ്ടെത്തിയത്.



karnataka landslides arjun search mission arjun missing