മുഡ അഴിമതിക്കേസിൽ സിദ്ധരാമയ്യയ്ക്ക് തിരിച്ചടി; പ്രോസിക്യൂട്ട് ചെയ്യാമെന്ന് ഹൈക്കോടതി

മുഡ കേസുമായി ബന്ധപ്പെടുത്തി മുൻ പ്രതികളെ വിചാരണ ചെയ്യാമെന്ന ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ടിന്റെ ഉത്തരവിനെതിരെയായിരുന്നു സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്.

author-image
Greeshma Rakesh
New Update
karnataka high court upholds governors sanction to prosecute cm siddaramaiah in muda case

cm siddaramaiah

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: മുഡ അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് കർണാടക ഹൈക്കോടതി വിധി.ഗവർണറുടെ നടപടി കോടതി അംഗീകരിച്ചു.മുഡ കേസുമായി ബന്ധപ്പെടുത്തി മുൻ പ്രതികളെ വിചാരണ ചെയ്യാമെന്ന ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ടിന്റെ ഉത്തരവിനെതിരെയായിരുന്നു സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന് അനുമതി നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്ന സിദ്ധരാമയ്യയുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. സ്വകാര്യ പരാതിയിൽ വിചാരണക്ക് അനുമതി നൽകാൻ ഗവർണർക്ക് അവകാശമില്ലെന്നും ഗവർണർ രാഷ്ട്രീയ പ്രേരിതമായി പെരുമാറിയെന്നും സിദ്ധരാമയ്യ കോടതിയിൽ ബോധ്യപ്പെടുത്തിയിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ കറുത്ത പൊട്ടു പോലുമുണ്ടായിട്ടില്ലെന്ന് വാദിച്ച സിദ്ധരാമയ്യ തന്റെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി.

എന്നാൽ പരാതി രജിസ്റ്റർ ചെയ്ത് ഗവർണറോട് അനുമതി തേടുന്നത് ന്യായമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം പരാതിക്കാർക്ക് അനുമതി തേടാമെന്നും ഗവർണർക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്നും നാഗപ്രസന്ന വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സിദ്ധരാമയ്യയോട് അടുപ്പമുള്ള വൃത്തങ്ങൾ അറിയിക്കുന്നത്.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്ത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണർ പ്രോസിക്യൂഷന് അനുമതി നല്കിയത്. 3000 കോടിയുടെ ക്രമക്കേട് ഈ കേസുമായി നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പാർവതിക്ക് അവരുടെ സഹോദരന് നല്കിയ ഭൂമി, മൈസൂരു അർബൻ ഡവലപ്‌മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. 2010ലാണ് സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരൻ മല്ലികാർജുൻ ഭൂമി സമ്മാനിച്ചത്.

 

congress siddaramaiah karnataka high court Muda Scam