വയനാടിന് കൈത്താങ്ങുമായി കമല്‍ഹാസന്‍; 25 ലക്ഷം രൂപ സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന നല്‍കിയത്.നിരവധി താരങ്ങള്‍ വയനാടിന് ആശ്വാസവുമായി രംഗത്തെത്തിയിട്ടുണ്ട്.

author-image
anumol ps
New Update
kamal hassan

കമല്‍ഹാസന്‍  

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ചെന്നൈ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കൈത്താങ്ങുമായി നടന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന നല്‍കിയത്.നിരവധി താരങ്ങള്‍ വയനാടിന് ആശ്വാസവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് 35 ലക്ഷം, വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് 25 ലക്ഷം, മാര്‍ക്കോ എന്ന സിനിമയുടെ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് 10 ലക്ഷം എന്നിങ്ങനെയാണ് സിനിമാമേഖലയില്‍ നിന്ന് ഇതിനകം ഉണ്ടായ സാമ്പത്തിക സഹായം. 

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 283 ആയി ഉയര്‍ന്നു. 34 മൃതദേഹങ്ങളാണ് വ്യാഴാഴ്ച കണ്ടെടുത്തത്. മുണ്ടക്കൈയില്‍ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സര്‍ക്കാരിനെ അറിയിച്ചു. കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി.
പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ ആവാത്തതിനാല്‍ മരണസംഖ്യ ഏറെ ഉയര്‍ന്നേക്കുമെന്നാണ് വിവരം 

 

 

kamalhaasan