ചന്ദ്രചൂഡിൻ്റെ പിൻഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന

2025 മെയ് 13ന് സഞ്ജീവ് ഖന്ന വിരമിക്കും. ആറുമാസത്തിലേറെ അദ്ദഹം ചീഫ്‌ ജസ്‌റ്റിസ്‌ പദവിയിലുണ്ടാകും. ഡൽഹി ഹൈക്കോടതിയിൽ നിന്ന് 2019 ജനുവരിയിലാണ്‌ ഖന്ന സുപ്രീംകോടതി ജഡ്‌ജിയായത്‌.

author-image
Anagha Rajeev
New Update
sanjeev khanna

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ പിൻഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബർ 11നാകും സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ. സുപ്രീംകോടതിയുടെ 51 -ാമത്‌ ചീഫ്‌ ജസ്റ്റിസായാണ് സഞ്‌ജീവ്‌ ഖന്ന എത്തുന്നത്.

 2025 മെയ് 13ന് സഞ്ജീവ് ഖന്ന വിരമിക്കും. ആറുമാസത്തിലേറെ അദ്ദഹം ചീഫ്‌ ജസ്‌റ്റിസ്‌ പദവിയിലുണ്ടാകും. ഡൽഹി ഹൈക്കോടതിയിൽ നിന്ന് 2019 ജനുവരിയിലാണ്‌ ഖന്ന സുപ്രീംകോടതി ജഡ്‌ജിയായത്‌.

1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായ സഞ്ജീവ് ഖന്ന ജില്ലാ കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്‌റ്റീസ്‌ ചെയ്‌തു. നിരവധി പ്രധാനപ്പെട്ട കേസുകളിൽ അ​ദ്ദേഹം ഹാജരായിട്ടുണ്ട്.

Justice Sanjeev Khanna