'ഭീഷണിയും അക്രമങ്ങളും നേരിടുന്നു'; രാഷ്ട്രപതിക്ക് കത്തയച്ച് ജൂനിയർ ഡോക്ടർമാർ

വ്യാഴാഴ്ച പശ്ചിമ ബംഗാൾ സർക്കാർ സമരക്കാരായ ഡോക്ടർമാരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും യോഗത്തിൻ്റെ തത്സമയ സംപ്രേക്ഷണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ ചർച്ചയ്ക്കെത്തിയിരുന്നില്ല.

author-image
Vishnupriya
New Update
kolkata gang rape
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. ഡോക്ടർമാർ ആരംഭിച്ച സമരത്തിൽ സംസ്ഥാന സർക്കാരിൽനിന്ന് അനുകൂല നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നീക്കം.

നീചമായ കുറ്റകൃത്യത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്നും പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആരോഗ്യ പ്രവർത്തകരായ തങ്ങൾക്ക് ഭയംകൂടാതെ കടമകൾ നിർവഹിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ഡോക്ടർമാർ അയച്ച കത്തിൽ ആവശ്യപ്പെടുന്നു. നാലുപേജുള്ള കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻഖർ, ആരോഗ്യമന്ത്രി ജെ.പി നഡ്ഡ എന്നിവർക്കും അയച്ചിട്ടുണ്ട്.

പ്രതിഷേധം ആരംഭിച്ചതുമുതൽ സ്ഥാപനത്തിൽനിന്ന് ഭീഷണികളും അക്രമങ്ങളും വർദ്ധിച്ചതായും ഡോക്ടർമാർ കത്തിൽ ആരോപിച്ചു. ഈ ശ്രമകരമായ സമയത്ത് രാഷ്ട്രപതിയുടെ ഇടപെടൽ തങ്ങൾക്ക് അനുകൂലമായ നീതി ഉറപ്പാക്കിക്കുമെന്നും കത്തിൽ പറയുന്നു.

വ്യാഴാഴ്ച പശ്ചിമ ബംഗാൾ സർക്കാർ സമരക്കാരായ ഡോക്ടർമാരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും യോഗത്തിൻ്റെ തത്സമയ സംപ്രേക്ഷണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ ചർച്ചയ്ക്കെത്തിയിരുന്നില്ല. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലും തത്സമയസംപ്രഷണം വേണമെന്ന ആവശ്യം നിരാകരിച്ചു. 15-ൽ കൂടുതൽ ആളുകൾ ചർച്ചയിൽ പങ്കെടുക്കരുതെന്നും നിർദേശമുണ്ടായിരുന്നു.

draupadi murmu kolkata doctors rape murder